Skip to main content

ദേശീയ സാമ്പിള്‍ സര്‍വേകളില്‍ പൊതുജനപങ്കാളിത്തം പ്രധാനം

കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്ക് വിവരം താമസിപ്പിയ്ക്കുകയോ എന്യൂമറേറ്റര്‍മാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ തൊഴില്‍ തിരക്കുകള്‍ക്കിടയിലും അല്പനേരം ചെലവഴിച്ചു പൂര്‍ണതോതില്‍ സഹകരിക്കണം. ഓട്ടോ-ടാക്‌സി, തയ്യല്‍ക്കടകള്‍, കുടുംബശ്രീ , കച്ചവടക്കാര്‍, നിര്‍മ്മാണ - ഉല്‍പാദന - സേവന മേഖലകളിലെ തൊഴിലാളികള്‍, ഹോട്ടലുകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മറ്റ് സംരംഭങ്ങള്‍ തുടങ്ങിയ മുഴുവന്‍ മേഖലകളില്‍ നിന്നും വിവരം ശേഖരിക്കും. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം .ജെ . തോമസ്, ഫീല്‍ഡ് ഓഫീസര്‍ വിനോദന്‍. കെ. കെ. എന്നിവര്‍ പുരോഗതി വിലയിരുത്തി.

date