Skip to main content

സബീദാ ബീഗം ഭക്ഷ്യകമ്മിഷൻ അംഗമായി ചുമതലയേറ്റു

സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗമായി അഡ്വ. സബീദാ ബീഗം ചുമതലയേറ്റു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി മന്ത്രി ജി.ആർ. അനിലിന്റെ ചേംമ്പറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ. മോഹൻകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഭക്ഷ്യ കമ്മിഷനിലെ അംഗങ്ങൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗമായിരുന്ന അഡ്വ. ബി. രാജേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് സബീദാ ബീഗത്തിന്റെ നിയമനം.
പി.എൻ.എക്സ്. 5322/2021
 

date