Skip to main content

ഹോര്‍ട്ടികള്‍ച്ചര്‍-സബ്‌സിഡിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ - ആര്‍.കെ.വി.വൈ. പദ്ധതിയുടെ കീഴില്‍ വാഴകൃഷി, പാഷന്‍ഫ്രൂട്ട് കൃഷി, പച്ചക്കറി കൃഷി (പന്തലില്‍ ചെയ്യുന്നതും പന്തല്‍ കൂടാതെ ചെയ്യുന്നതും), ശീതകാല പച്ചക്കറി കൃഷി എന്നിവയ്ക്കും ചെറുകിട നഴ്സറി, ചെറുകിട കൂണുല്‍പ്പാദന യൂണിറ്റ്, ഹൈടെക്ക് മില്‍ക്കി മഷ്റൂം ഉല്‍പ്പാദന യൂണിറ്റ്, കൂണ്‍ - പ്രോസസ്സിംഗും മൂല്യവര്‍ദ്ധിത യൂണിറ്റും, ചെറുകിട കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനും സബ്സിഡി ലഭ്യമാണ്. - എം.ഐ.ഡി.എച്ച് പദ്ധതിയുടെ കീഴില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, പ്ലാവ് കൃഷി, അവോക്കാഡോ, റംബൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, മാംഗോസ്റ്റീന്‍, ഹൈബ്രിഡ് പച്ചക്കറി കൃഷി, എന്നിവയ്ക്കും കൂടാതെ പ്രൈമറി മിനിമല്‍ പ്രൊസ്സസിംഗ് യൂണിറ്റ്,റൈപ്പനിംഗ് ചേബര്‍, ഇന്ററഗ്രേറ്റഡ് പാക്ക് ഹൗസ്, എന്നിവ നിര്‍മ്മിക്കുന്നതിനും സബ്സിഡി ലഭ്യമാണ്. ഇടുക്കി ജില്ലയിലെ താത്പര്യമുള്ള കര്‍ഷകര്‍ അവരവരുടെ പഞ്ചായത്തിലെ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ നല്‍കേണ്ടതാണ്.

date