Skip to main content

ശുചീകരണ വിഭാഗം ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം - ഡോ. പി.പി. വാവ

ശുചീകരണ വിഭാഗം ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് സഫായി കര്‍മ്മചാരീസ് ദേശീയ  കമ്മീഷനംഗം ഡോ. പി.പി. വാവ. ഇടുക്കി കളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍,  ശുചീകരണ തൊഴിലാളിയുടെ മക്കള്‍ക്ക് തൊഴില്‍ അധിഷ്ഠിത പരിശീലനം, തൊഴിലെടുക്കുന്നവര്‍ക്ക് കൃത്യമായ ശമ്പളം,  തുടങ്ങിയവയുടെ നിലവിലെ സാഹചര്യം കമ്മീഷന്‍  അംഗം അവലോകനം ചെയ്തു. കൂടാതെ മാസ ശമ്പളം,  ആനുകൂല്യങ്ങള്‍, സ്ഥാനക്കയറ്റം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ കാര്യങ്ങളുടെ ലഭ്യതയും സംസാരിച്ചു.  തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ത്രിദിന സന്ദര്‍ശനത്തിനായി 29 ന് എത്തിയ കമ്മീഷനംഗം ഇന്ന് (31) മടങ്ങും.

 യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ്, സഫായി കര്‍മചാരീസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഗോപി കൊച്ചുരാമന്‍, എ എസ് പി കെ.എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ബിനോയി വി.ജെ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ, തുടങ്ങി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date