Skip to main content

ലിംഗ വിവേചനം, സ്ത്രീധനം എന്നിവയ്‌ക്കെതിരെ ഫ്‌ലാഷ് മോബ് അരങ്ങേറി.

കേരള വനിതാ-ശിശു വികസന വകുപ്പും വി.എച്ച്.എസ്.സി എന്‍എസ്എസ് വിഭാഗത്തിന്റെയും സഹകരണത്തോടെ ലിംഗ വിവേചനം, സ്ത്രീധനം എന്നിവയ്‌ക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കഞ്ഞിക്കുഴി  എസ്.എന്‍.വി.എച്ച്.എസ്.എസ് വോളണ്ടിയര്‍മാര്‍ കഞ്ഞിക്കുഴി ടൗണില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

ലിംഗ അസമത്വം, സ്ത്രീധനം തുടങ്ങി സാമൂഹിക വിപത്തുകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ടൗണില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്.  നങ്കിസിറ്റി എസ്.എന്‍.വി.എച്ച്.എസ്.എസ് ല്‍ നടന്നു വന്ന സപ്തദിന ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ പ്രദീപ് എം.എം. സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി.വിശ്വംബരന്‍, അനൂപ് പി.ജി, അധ്യാപകരായ ബിനിഷ് കെ.എസ്, പ്രസന്ന ടി.എസ്, ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു.

date