Skip to main content

ജില്ലാവോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് 2021

ഇടുക്കി ജില്ലാ മിനി, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞാര്‍ വിജിലന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ആവേശോജ്ജ്വലമായ മത്സരത്തില്‍ മിനി വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് ഒന്നാംസ്ഥാനവും, കട്ടപ്പന റോമാ വോളീബോള്‍ ക്ലബ്ബ് രണ്ടാംസ്ഥാനവും ജുനിയര്‍ വിഭാഗത്തില്‍ ചെറുതോണി സ്പാര്‍ട്ടണ്‍ ഒന്നാം സ്ഥാനവും ഇടുക്കി ന്യുസ്റ്റാര്‍ രണ്ടാം സ്ഥാനവും വാഴത്തോപ്പ് യുവപ്രതിഭ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികളെ കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം കെ. എല്‍. ജോസഫ്, ഇടുക്കി ജില്ലാ സ്പോര്‍ട്സ്  കൗണ്‍സില്‍ സെക്രട്ടറി പി. കെ. കുര്യാക്കോസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് എന്നിവര്‍ അനുമോദിച്ചു.

date