Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ -31-12-2021

അക്യുപ്രഷർ ഹോളിസ്റ്റിക് കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി. എസ്എസ്എൽസി/പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിലും www.srccc.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33. ഫോൺ: 04971 2325102. കൂടുതൽ വിവരങ്ങൾക്ക് ഹിമാലയ ഹെറിറ്റേജ് റിസർച്ച് അക്കാദമി ഓഫ് ട്രഡീഷണൽ ഹീലിങ്:  9447126919, അക്കാദമി ആന്റ് ടെക്‌നിക്കൽ എഡ്യുക്കേഷൻ സൊസൈറ്റി: 8714449000, ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, യോഗ ആന്റ് അക്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ഹീലിങ് ആന്റ് റിസർച്ച്: 6282880280, 9496233868. സ്ഥിതി യോഗ സെന്റർ: 9495213775.

ഫാർമസിസ്റ്റ് ഒഴിവ്

അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം. പിഎസ്‌സി അംഗീകരിച്ച ബി ഫാം, ഡി ഫാം കോഴ്‌സ് പാസായ ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. അഴീക്കോട് പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.

'സ്വസ്ഥം' കുടുംബ തർക്ക പരിഹാര കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച

ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ 'സ്വസ്ഥം' കുടുംബ തർക്ക പരിഹാര കേന്ദ്രം ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.15 ന് കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിക്കും. സ്വസ്ഥം കൺസിലിയേഷൻ റൂമിൽ സജ്ജീകരിച്ച അമ്മയും കുഞ്ഞും മ്യൂറൽ ചിത്രം അനാച്ഛാദനവും കലക്ടർ നിർവ്വഹിക്കും. കുടുംബത്തിലെ അസ്വാരസ്യങ്ങൾ വിശദമായി കേട്ട് കൗൺസിലിംഗ്, കൺസിലിയേഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുകയും ആവശ്യമെങ്കിൽ പോലീസ്, നിയമ സഹായം ഉറപ്പു വരുത്തുകയുമാണ് സ്വസ്ഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ റിട്ട. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ (വനിതകൾ മാത്രം) തുടങ്ങിയവരുടെ വളണ്ടിയർ സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുക.

ക്വട്ടേഷൻ ക്ഷണിച്ചു

പെരിങ്ങോം ഗവ. കോളേജിലേക്ക് 11 ഇനം സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴ് രാവിലെ 11 മണി. ഫോൺ: 04985 295440.

ഐഎച്ച്ആർഡി: അപേക്ഷാ തീയതി നീട്ടി

ഐഎച്ച്ആർഡി ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക്അ പേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി.
പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡിഡിടിഒഎ), ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡിസിഎഫ്എ), പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (എഡിബിഎംഇ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെൻറ് (ഡിഎൽഎസ്എം), പി.ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പിജിഡിഇഡി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ (സിസിഎൻഎ) എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം നോർത്ത്, നെല്ലിയാട്ട്, കായിക്കാന്തടം, എഞ്ചിനീയറിങ് കോളേജ്, പുതിയങ്കാടവ്, കാറമേൽ ഭാഗങ്ങളിൽ ജനുവരി ഒന്ന് ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തക്കാളി പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ജനുവരി ഒന്ന് രാവിലെ ഒമ്പത് മണി മുതൽ രാവിലെ 11 വരെയും ഏച്ചൂർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ വാരം റോഡ്, കരയാപ്പ് സ്‌കൂൾ, വാരം കടവ്, ചവിട്ടടിപ്പാറ, ഇച്ചൂളിക്കുന്ന്, മാതോടം
എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജനുവരി ഒന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി ജനുവരി ഒമ്പത് മുതൽ 16 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിയിൽ നടത്തുന്ന പുസ്തകോത്സവത്തിന്റെ പ്രൊമോ വീഡിയോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എം കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിജയൻ, പി ജനാർദ്ദനൻ, എം ബാലൻ മാസ്റ്റർ, പ്രസാദ് കൂടാളി എന്നിവർ സംസാരിച്ചു

date