Skip to main content

ദേശീയ സാമ്പിള്‍ സര്‍വേകളില്‍ സഹകരിക്കണം

 

 

ദേശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍. എഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം .ജെ തോമസ്, ഫീല്‍ഡ് ഓഫീസര്‍ വിനോദന്‍. കെ. കെ എന്നിവര്‍ വിവിധ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ ദേശീയ സാമ്പിള്‍ സര്‍വേയ്ക്ക് വിവരം താമസിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോ-ടാക്സി, തയ്യല്‍ക്കടകള്‍, കുടുംബശ്രീ, കച്ചവടക്കാര്‍, നിര്‍മ്മാണ - ഉല്‍പാദന - സേവന മേഖലകളിലെ തൊഴിലാളികള്‍, ഹോട്ടലുകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മറ്റ് സംരംഭങ്ങള്‍ തുടങ്ങിയ മുഴുവന്‍ മേഖലകളില്‍നിന്നും വിവരം ശേഖരിക്കും.

date