Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

 

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ അഞ്ച് വര്‍ഷത്തില്‍ താഴെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കായി മേള നടത്തുന്നു. മേളകളില്‍ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്നും ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.

മേള നടത്തുന്ന ഓഫീസ്, തീയ്യതി: കോഴിക്കോട് - ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ, വടകര - ജനുവരി ആറ് മുതല്‍ ജനുവരി 15 വരെ, കുറ്റ്യാടി ജനുവരി 16 മുതല്‍ ജനുവരി 31 വരെ, പേരാമ്പ്ര ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 15 വരെ, കൊയിലാണ്ടി ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 28 വരെ, രാമനാട്ടുകര മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 15 വരെ, താമരശ്ശേരി മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 31 വരെ. വിശദവിവരങ്ങള്‍ക്ക്- 04952366380, 04952975274, 04952765274.

 

date