Skip to main content

അക്യൂപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു  

 

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്എസ്എല്‍സി അല്ലെങ്കില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 04712325102. https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ സന്‍സ്‌കാര്‍ റീ-എഞ്ചിനീയറിംഗ് കോഴിക്കോട്, ഫോണ്‍: 9447276815, 7012649185, സമുദ്ര ആയുര്‍വേദ ഗവേഷണകേന്ദ്രം കോഴിക്കോട്, ഫോണ്‍: 9539157337, ഹൈ ലൈഫ് ആയുര്‍വേദിക് മള്‍ട്ടി ഹോസ്പിറ്റല്‍ കോഴിക്കോട്, ഫോണ്‍: 7947271541.

 

date