Skip to main content

പുന്നയൂർക്കുളം ജി എം എൽ പി സ്കൂളിന് പുതിയ കെട്ടിടം 

പുന്നയൂർക്കുളം ജി എം എൽ പി സ്കൂളിന് പുതുവര്‍ഷ സമ്മാനമായി ഒരു കോടി ചെലവില്‍  പുതിയ മൂന്ന് നില  കെട്ടിടം. പുതുവർഷ പുലരിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു കെട്ടിടം നാടിന് സമർപ്പിച്ചു. വാടക കെട്ടിടത്തിൽ ഒരു നൂറ്റാണ്ടോളം പ്രവർത്തിച്ച്  പഞ്ചായത്ത് സ്ഥലം വില കൊടുത്ത് വാങ്ങിയാണ് ഒരു കോടി ചെലവില്‍ കെട്ടിടം നിര്‍മ്മിച്ചത്.  600 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 9 ക്ലാസ് മുറികളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 2019 ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തൃശൂർ നിർമ്മിതി കേന്ദ്രയുടെ നിയന്ത്രണത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. 

ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തം​ഗം റഹിം വീട്ടിപറമ്പിൽ, വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ്മാ ലീനസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമ സിദ്ധാര്‍ത്ഥന്‍, ആലത്തയില്‍ മൂസ, കെ  ബിന്ദു , ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ ​ഗ്രീഷ്മ ഷനോജ്, ബിജു പള്ളിക്കര, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, പി ടി എ പ്രസിഡന്റ് കെ ടി കമറുദ്ദീന്‍  എന്നിവര്‍ സംസാരിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ സഹീർ സ്വാ​ഗതവും  പ്രധാനധ്യാപിക   സി കെ രമണി നന്ദിയും പറഞ്ഞു.

date