Skip to main content

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു 

ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽഡ് ആയ ആശുപത്രികൾക്കായുള്ള ഏകദിന പരിശീലന പരിപാടി ഹോട്ടൽ പേൾ റീജൻസി തൃശൂരിൽ സംഘടിപ്പിച്ചു. “ക്വാളിറ്റി സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡ്' എന്ന വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ ക്വാളിറ്റി സർവ്വീസസ് ഉറപ്പു വരുത്തുന്നതിനും ക്വാളിറ്റി നിലനിർത്തുന്നതിലൂടെ അധിക ഇൻസെന്റീവ് ലഭിക്കുന്ന വിധത്തിൽ ആശുപ്രതികളെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാഹുൽ യു ആർ അധ്യക്ഷത വഹിച്ച യോഗം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ കെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ  റെനി കുരിയാക്കോസ് പരിശീലനാർത്ഥികളെ സ്വാഗതം ചെയ്തു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി സ്റ്റേറ്റ് മാനേജർമാരായ ലത്തീഫ്, അനി കൃഷ്ണ, ഡോ.വിമൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മേജർ സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 30 പേരും പ്രൈവറ്റ് എംപാനൽഡ് ആശുപത്രികളിൽ നിന്നായി 35 പേരും പങ്കെടുത്ത പരിപാടി ഗോൾഡ്/സിൽവർ/ബ്രോൺസ് ക്വാളിറ്റി സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ ആശുപത്രികൾക്ക് പുതിയ പ്രചോദനമായി.

date