Skip to main content

ത്രിദിന സ്മാർട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചു 

വനിതാ ശിശു വികസന വകുപ്പ് - തൃശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് - ഒ ആർ സി പദ്ധതിയുടെ ഭാഗമായി ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സ്മാർട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചു. ഒ ആർ സി നോഡൽ ടീച്ചർ സരിത സി കെ സ്വാഗതം അർപ്പിച്ചു. പി ടി എ പ്രസിഡന്റ് ബിജു പി കെ അധ്യക്ഷ പ്രസംഗം നടത്തി. സീനിയർ സൂപ്രണ്ട് ജിജി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഒ ആർ സി സൈക്കോളജിസ്റ്റ് രേഷ്മ പി വി ക്യാമ്പ് വിശദീകരണം നടത്തി. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ആർ പിമാരായ ഷാഹിത, ലത,  ഓമന, ജിതിൻ എന്നിവരും ഹയർ സെക്കന്ററി വിഭാഗത്തിന് നൂറുദ്ധീൻ, സ്റ്റാൻലി, വന്ദന, ഗിൽഷ എന്നിവരും ക്യാമ്പ് നയിച്ചു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തിട്ടുള്ള പത്ത് ജീവിത നൈപുണികളാണ് മൂന്ന് ദിവസത്തെ ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചത്.

date