Skip to main content

പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കൊരട്ടി ഗാന്ധിഗ്രാം  ത്വക്ക്  രോഗാശുപത്രിയിൽ  പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സനീഷ്‌കുമാർ  ജോസഫ്  എം എൽ എ   നിർവഹിച്ചു. എം എൽ എ  യുടെ  താല്പര്യപ്രകാരം  സന്നദ്ധസംഘടനയായ  ഫിലോകാലിയാ  ഫൗണ്ടേഷന്റെ  ആഭിമുഖ്യത്തിലാണ്  ആഘോഷം  സംഘടിപ്പിച്ചത്. അഗതികളും  അശരണരുമായ രോഗികൾക്ക്  മാനസികോല്ലാസം  നൽകാനാണ്  ഇത്തരം  ആഘോഷങ്ങളെന്ന്  എം എൽ എ പറഞ്ഞു. രോഗികൾ  ഉൾപ്പെടെയുള്ളവർ വിവിധ  കലാപരിപാടികളുടെയും  വിരുന്നിന്റെയും ഭാഗമായി.
രോഗികളുടെ  സുഗമമായ  സഞ്ചാരത്തിനായി  അഞ്ച് വീൽചെയറുകളും, 115  കിടക്കകളും  ബെഡ് ഷീറ്റുകളും ആഘോഷത്തിന്റെ  ഭാഗമായി  ആശുപത്രി  അധികൃതർക്ക്  കൈമാറി. ജില്ലാ പഞ്ചായത്ത്  അംഗം  ലീല സുബ്രമണ്യൻ, ഫിലോകാലിയാ ഫൗണ്ടേഷൻ പ്രതിനിധികളായ  മാരിയോ, ജിജി മാരിയോ, സന്തോഷ് അറയ്ക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ  വർഗീസ്  പയ്യപ്പിള്ളി , വർഗീസ്  തച്ചുപറമ്പൻ , പോൾസി ജിയോ, ഫിൻസോ  തങ്കച്ചൻ,  വർഗീസ്  പൈനാടത്ത്, ജിനി  ഡേവിസ് , ഡെയ്‌സി  ഡേവിസ്, ചന്ദ്രബോസ്,  ആശുപത്രി  സൂപ്രണ്ട്  ഗീത, ലേ സെക്രട്ടറി  കെ  രാജേന്ദ്രൻ  തുടങ്ങിയവർ  പങ്കെടുത്തു.

date