Skip to main content

ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള വാട്ടർ അതോറിറ്റിയിൽ നിലവിൽ 15 കെ എല്ലിൽ താഴെ പ്രതിമാസ ഉപയോഗമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് 2022ലെ ബി പി എൽ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷകൾ, ആധാർ കാർഡ്, അവസാന ബിൽ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2022 ജനുവരി 31 വരെ അപേക്ഷിക്കാം.തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ താഴെ പറയുന്ന വിധം അപേക്ഷകൾ സ്വീകരിക്കുന്നതാണ്. തിങ്കൾ: അയ്യന്തോൾ, മണലൂർ, അരിമ്പൂർ, ചൊവ്വ: കൂർക്കഞ്ചേരി, അടാട്ട്, ബുധൻ:പാണഞ്ചേരി,പുത്തൂർ, വരയിടം, അവണൂർ, വ്യാഴം: വിൽവട്ടം,നടത്തറ ഒല്ലൂർ, വെള്ളി: ഒല്ലൂക്കര, കോലഴി, കിള്ളന്നൂർ (മുളങ്കുന്നത്തുകാവ്)
കൂടുതൽ വിവരങ്ങൾക്ക് 0487- 2330402

date