Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ 192 പേര്‍ക്ക് കൂടി കോവിഡ്, 171 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (30/12/2021) 192 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 171 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,763 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,064 ആണ്. 5,45,287 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന ഒരാൾക്കും ആരോഗ്യ പ്രവർത്തകരായ ഒരാൾക്കും ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.4,912 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1208 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,482 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 222 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആർ / ആർ ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,63,165 പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.91% ആണ്.ജില്ലയില്‍ ഇതുവരെ 44,40,216 കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,72,654 പേര്‍ ഒരു ഡോസ് വാക്സിനും, 20,67,562 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

date