Skip to main content

പ്രവേശന തീയതി ദീർഘിപ്പിച്ചു

കാക്കനാട് : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ -കേരള മുഖേന നടത്തിവരുന്ന 2021 -23 ബാച്ച് ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശന തീയതി 60 രൂപ പിഴയോടെ ജനുവരി 10 വരെ ദീർഘിപ്പിച്ചു. ഡി.സി.എ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശനം ജനുവരി 7 വരെ പിഴ ഇല്ലാതെയും 60 രൂപ പിഴയോടുകൂടി ജനുവരി 15 വരെയും തീയതി ദീർഘിപ്പിച്ചു. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യും. വിശദ വിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484 - 2344537 എന്ന നമ്പരിൽ ബന്ധപ്പെടണം.

date