Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സ്

 കേരള സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സിന്  വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇ. എം. ഇ. എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കൊണ്ടോട്ടിയില്‍ തുടക്കമായി. കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹുറാബി സി.ടി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് കൗണ്‍സിലിംഗ് സെന്റര്‍ കോര്‍ഡിനേറ്റര്‍ സഹീറ ബാനു അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ മുഹമ്മദ് നജീബ് പി.എം പ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാഖ്, അസിസ്റ്റന്റ് ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഹൗലത്ത്,  ശാസ് ഷാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date