Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും  വിഷയത്തില്‍ ഡിഗ്രിയും ബി.എഡുമുള്ള പുരുഷന്‍മാരായിരിക്കണം. കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഉള്ളവരായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ആറ് വ്യാഴാഴ്ച 11 ന ് സ്‌കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിത അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി ആറ്, വ്യാഴാഴ്ച രാവിലെ 11 ന് സ്‌കൂളില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date