Skip to main content

കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

പഴം പച്ചക്കറികളുടെ വിളവെടുപ്പിന് ശേഷമുളള നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും  മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങള്‍ക്കുളള ആവശ്യം നിറവേറ്റുതിനും കണ്ടെയിനര്‍ മോഡ് പ്രൊക്യൂറിങ് ആന്‍ഡ് പ്രോസസ്സിങ് സെന്റര്‍ എന്ന പദ്ധതി കൃഷിവകുപ്പില്‍ നിലവിലുണ്ട്. കുടുംബശ്രീ/സ്റ്റാര്‍ട്ടപ്പുകള്‍/സ്വയം സഹായ സംഘങ്ങള്‍/കര്‍ഷകരുടെ സംഘങ്ങള്‍/എഫ്.പി.ഒ/പഞ്ചായത്ത്/ഗവണ്‍മെന്റ് ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്.  നൂറ് ശതമാനം സബ്‌സിഡിയില്‍ പരമാവധി 9 ലക്ഷമാണ് പദ്ധതി തുകയായി ഒരു കണ്ടെയിനര്‍ മോഡ് പ്രൊക്യൂറിങ് ആന്‍ഡ് പ്രോസസ്സിങ് സെന്ററിന് വകയിരുത്തുന്നത്.
താല്‍പ്പര്യമുളളവര്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

date