Skip to main content

 പരിശീലനം ആരംഭിച്ചു

 കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പിഎസ്സി പരിശീലനത്തിന്റെ പുതിയ ബാച്ചിന് തുടക്കമായി . ഡിഗ്രി തല ബാച്ചിന്റെ ഉദ്ഘാടനം ഷാഫി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.ബഷീര്‍ അഹമ്മദ് നിര്‍വഹിച്ചു . വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് ആമുഖ പ്രഭാഷണം നടത്തി . ബാച്ചിന്റെ ആദ്യ ദിനത്തെ ക്ലാസ്സിനു സി.വി  റംഷാദ് നേതൃത്വം നല്‍കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ തികച്ചും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.

date