Skip to main content

ഡിജിറ്റല്‍ സര്‍വേ ശില്പശാല

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ  സ്വമിത്വ പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വേയുമായ ബന്ധപ്പെട്ട് നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ടൗണ്‍ ഹാളില്‍ ജനുവരി ആറിന് രാവിലെ 10ന് ജില്ലാകലക്ടര്‍ നിര്‍വഹിക്കും. ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ജില്ലാ സര്‍വേ അധികാരികള്‍, റീസര്‍വേ സൂപ്രണ്ടുമാര്‍ തദ്ദേശഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി നാല് വില്ലേജുകളില്‍ 20 ശതമാനം ഭൂപ്രദേശങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ ചെയ്യാനാണ് തീരുമാനം.

 

date