Skip to main content

മണ്ണെണ്ണയുടെ അധിക വിഹിതം വിതരണം തുടങ്ങി

ക്രിസ്തുമസിനോടനുബന്ധിച്ച് റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള അര ലിറ്റര്‍ മണ്ണെണ്ണയുടെ അധിക വിഹിത വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും   ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം 2022 മാര്‍ച്ച് വരെ 8 ½  ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. വൈദ്യുതീകരിച്ച വീടുള്ള മഞ്ഞ, പിങ്ക്  കാര്‍ഡുകള്‍ക്ക് ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം മൂന്ന് മാസത്തിലൊരിക്കല്‍  1½ ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള നീല,  വെള്ള കാര്‍ഡുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ക്രിസ്തുമസ് സ്‌പെഷ്യല്‍ അടക്കം  1 ലിറ്റര്‍ മണ്ണെണ്ണ വീതം ലഭിക്കും. റേഷന്‍കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ക്ക് ഒറ്റ ബില്ല് പ്രകാരം മണ്ണെണ്ണ വാങ്ങാവുന്നതാണ്.

date