Skip to main content

അഭിമുഖം

മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്.സി/എസ്.ടി) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി അഞ്ചിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തുമെന്ന് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ചിട്ടുള്ള സര്‍ച്ചിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം യഥാസമയം ഹാജരാകണം.  
date