Skip to main content

sP._n tIm-in I-½oj-sâ kn-än-Mv

 
മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍  പഠിക്കുന്നതിന് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ സിറ്റിങ് ജനുവരി 11 ന് കോഴിക്കോട് വൈ.എംസിഎ ഹാളില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. രാവിലെ 10.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 2021 ഒക്ടോബര്‍ 30 ന് മുമ്പ് നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് തെളിവുകള്‍ സഹിതം ഹാജരാകാം. പ്രസ്തുത ദിവസം ഹാജരാകാന്‍ ആഗ്രഹിക്കുന്നവര്‍ 0484 2993148 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക.

കബഡി വുമന്‍ സെലക്ഷന്‍ ട്രയല്‍
സംസ്ഥാന കബഡി വുമന്‍ സെലക്ഷന്‍ ട്രയല്‍ 2022 ജനുവരി ആറിന് തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സെലക്ഷനവ്# ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സീനിയര്‍ വുമന്‍ കായിക താരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മൂന്ന് ഫോട്ടോ, 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് 19 നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി ആറിന് രാവിലെ എട്ടിന് തൃശൂര്‍ വെ.ക.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തണം. വിവരങ്ങള്‍ക്ക് 0483 2734701 എന്ന നമ്പറില്‍ വിളിക്കാം.

date