Skip to main content

'ലഹരിക്കെതിരെ  മനുഷ്യമതില്‍ തീർത്ത് വിദ്യാർത്ഥികൾ*

 

 

അരീക്കോട് : സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാള്‍' എന്ന പേരില്‍ അരീക്കോട് ടൗണില്‍ ലഹരി ഉപയോഗത്തിനും വില്‍പ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതില്‍ തീര്‍ത്തു. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പടെ പ്രദേശത്തെ മുഴുവന്‍ ആളുകളും മനുഷ്യമതിലില്‍ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകള്‍, സാംസ്‌കാരിക സമിതികള്‍,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതില്‍ തീർത്തത്.

പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററില്‍ മുഖ്യാതിഥി ഋഷിരാജ് സിങ് IPS ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരില്‍ റിസോര്‍ട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാര്‍ട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങള്‍ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാര്‍ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 പരിപാടിയുടെ മുന്നോടിയായി PK ബഷീർ MLA മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു. 

 

സമാപന സംഗമത്തില്‍ എ ഡി എം  എൻ എം മെഹറലി മുഖ്യാതിഥിയായി : എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ബത്തേരി,ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് പ്രൊഫ.എന്‍.വി അബ്ദുറഹ്‌മാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബു റഹ്‌മാന്‍, , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  മുഹ്സിൻ ചോലയിൽ,മീഡിയ ചെയര്‍മാന്‍  ഡോ ലബീദ് നാലകത്ത്, പ്രോഗ്രാം കണ്‍വീനര്‍ എം.പി റഹ്‌മത്തുള്ള എന്നിവര്‍ പ്രസംഗിച്ചു.

ReplyForward

date