Skip to main content

ചെരപ്പുറം പാടശേഖരത്തിലെ തോടുകളില്‍ താത്ക്കാലിക തടയണകള്‍ സ്ഥാപിച്ചു

 

മികച്ച വിളവ് തരുന്ന കൃഷിയ്ക്കായി തിരൂരങ്ങാടി ചെരപ്പുറം പാടശേഖരത്തിലെ  തോടുകളി എട്ട് സ്ഥലങ്ങളില്‍ താത്ക്കാലിക തടയണണകള്‍ സ്ഥാപിച്ചു. ഇന്നലെയാണ് (വെള്ളി) തടയണകളുടെ നിര്‍മാണം പൂര്‍ത്തിയായത്. തിരൂരങ്ങാടി നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണകള്‍ സജ്ജീകരിച്ചത്. നഗരസഭ ഭരണസമിതിയംഗങ്ങള്‍ നേരത്തെ നടത്തിയ വയല്‍ യാത്രക്കിടെ കര്‍ഷകര്‍ താത്ക്കാലിക തടയണകള്‍ എത്രയുംവേഗം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ സഹകരണം തടയണ നിര്‍മാണത്തിന് സഹായകരമായതായി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു. സനീജ്, അസീസ് മാസ്റ്റര്‍, സുബൈര്‍ ചോലക്കുണ്ടന്‍, മധു, മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തടയണ നിര്‍മാണം. തോടുകളുടെ നവീകരണത്തിന്  നഗരസഭ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

date