Skip to main content

നിയുക്തി ജോബ് ഫെസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സും

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട് ഞായറാഴ്ച ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിൽ ഇന്ത്യൻ വ്യോമസേനയിലെ തൊഴിലവസരങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം ഉണ്ടാക്കാനായി വ്യോമസേനയുടെ സ്റ്റാൾ ഉണ്ടാവും. അടുത്ത വ്യോമസേന റിക്രൂട്ട്മെൻറ് ഫെബ്രുവരി മധ്യത്തിൽ നടക്കാനിരിക്കെയാണ് മലയാളിയായ കോർപറൽ പികെ ഷെറിന്റെ നേതൃത്വത്തിൽ വ്യോമസേനയിലെ കരിയറിനെക്കുറിച്ച് യുവാക്കളോട് സംവദിക്കുക. പ്രതിരോധ രംഗത്ത്, പ്രത്യേകിച്ച് വ്യോമസേനയിൽ മലയാളികൾ കടന്നുവരുന്നത് കുറയുന്ന സാഹചര്യത്തിലാണ് സേനയിലെ മലയാളി എന്ന നിലയിൽ ഷെറിനും സർജൻറുമാരായ ഡിജെ സിംഗ്, സുരേഷ് എന്നിവരും മോട്ടിവേഷൻ ക്ലാസുമായി എത്തുന്നത്.
കൊച്ചി കാക്കനാട്ടെ 14 എയർമെൻ സെലക്ഷൻ സെൻറർ, ഇന്ത്യൻ എയർഫോഴ്സ് കാക്കനാടിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ. വ്യോമസേനയുടെ റിക്രൂട്ട്മെൻറിനുള്ള യോഗ്യത, വ്യോമസേനാംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, തുടർപഠനാവസരം, വിരമിച്ച ശേഷമുള്ള സെക്കൻറ് കരിയറിനുള്ള അവസരം എന്നിയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഇവിടെ നൽകും. കൈപ്പുസ്തകങ്ങൾ, ബ്രോഷറുകൾ എന്നിവ വിതരണം ചെയ്യും. വ്യോമസേനയിൽ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്കാണ് പ്രവേശനം തേടാനാവുക. ഓഫീസർ, എയർമാൻ തസ്തികകളിലേക്കാണ് പ്രധാനമായും റിക്രൂട്ട്മെൻറ്.
ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിലും വ്യോമസേനയുടെ സാന്നിധ്യം ഉണ്ടാവും.
 

date