Skip to main content

ആറളം ഫാമിൽ അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

നാഷണൽ ഇ-ഗവേണൻസ് ആക്ഷൻ പ്ലാൻ പ്രകാരം ഗോത്രവർഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളിൽ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി ആറളം ഫാമിലെ ഓടംതോട് അനുവദിച്ച അക്ഷയ കേന്ദ്രം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ സന്തോഷ്, ഐ ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ജെറിൻ സി ബോബൻ, അക്ഷയ ബ്ലോക്ക് കോ-ഓർഡിനേറ്റർ പി സിമി, അക്ഷയ പ്രൊജക്ട് അസിസ്റ്റന്റ് കെ വി ദീപാങ്കുരൻ, ആറളം ടിആർഡിഎം ഓഫീസർ ഗിരീഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷൈജു, വാർഡ് അംഗങ്ങളായ മിനി ദിനേശൻ, ഇ സി രാജു, യു സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.  
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ ആധാർ എന്റോൾമെന്റ്, റേഷൻ കാർഡ്, ഇ-ഡിസ്ട്രിക്റ്റ് റവന്യു സർവീസ്, രജിസ്ട്രേഷൻ വകുപ്പ്, പഞ്ചായത്ത് ഓൺലൈൻ സർവീസ്, പി എം കിസാൻ,  മറ്റ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയിൽ പരിശീലനം നൽകി.

date