Skip to main content

പുതുവത്സര ദിനത്തിൽ ഖാദി ധരിച്ച ജീവനക്കാർക്ക് അഭിവാദ്യവുമായി ഖാദിബോർഡ്

പുതുവത്സര ദിനത്തിൽ ഖാദി വസ്ത്രം ധരിച്ച് ഓഫീസിൽ ഹാജരായ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ജീവനക്കാർക്ക് അഭിവാദ്യവുമായി ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഖാദി ദേശീയ വികാരത്തിനൊപ്പം പരിസ്ഥിതി സൗഹൃദ വസ്ത്രം കൂടിയാണെന്ന് ജീവനക്കാരെ അഭിവാദ്യം ചെയ്ത് അദ്ദേഹം പറഞ്ഞു. യന്ത്രസഹായമില്ലാതെ കൈ കൊണ്ട് നെയ്യുന്നതാണ് ഖാദിയുടെ വില കൂടാൻ കാരണം. പക്ഷേ, മികച്ച ഗുണമേന്മ ഖാദിക്കുണ്ട്. പുതിയ തലമുറക്ക് വേണ്ട വൈവിധ്യം നടപ്പിലാക്കാൻ ഖാദി ബോർഡ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പുവെച്ചതായും പി. ജയരാജൻ പറഞ്ഞു.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറും ഖാദി മുണ്ടും ഷർട്ടും ധരിച്ചാണ് ചടങ്ങിന് എത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണനായ്ക്ക്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സന്തോഷ്, ഡോ. പ്രീത, ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ ഐകെ അനിൽകുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ.വി. ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു

date