Skip to main content

അഗളി സിഎച്ച്സിയിൽ തിങ്കളാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ

പാലക്കാട് അഗളി സിഎച്ച്സിയിൽ ജനുവരി 10 മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് - പൾമണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒ.പികളാണ് പുതുതായി ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയിൽ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സിഎച്ച്സിയിൽ സ്പെഷ്യാലി ഒ.പികൾ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗർഭിണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒ.പി സേവനം പ്രയോജനപ്പെടുത്താനാകും. ഇവരുടെ പ്രസവവും തുടർ ചികിത്സയും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂർ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഗൈനക്കോളജി ഒ.പി പ്രവർത്തിക്കുക. ഗർഭിണികൾക്ക് വേണ്ട ലാബ് പരിശോധനകൾക്കും അന്ന് സൗകര്യം ഉണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ശിശുരോഗ വിഭാഗം ഒ.പി പ്രവർത്തിക്കും. പോസ്റ്റ് കോവിഡ് ക്ലിനിക് - പൾമണോളജി ഒ.പി എല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. ഈ ഒ.പികളുടെ പ്രവർത്തനത്തിനായി ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധ, ശ്വാസകോശ രോഗ വിദഗ്ധൻ തുടങ്ങിയ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 98/202
 

date