Skip to main content

ഡ്രൈവർമാർക്ക് നാറ്റ്പാകിന്റെ പരിശീലനം

സ്‌ഫോടകവസ്തുക്കൾ, എൽ.പി.ജി ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ  എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അവയുടെ സുരക്ഷിതമായ ഗതാഗതത്തിനും ലൈസൻസ് ലഭിക്കുന്നതിനായി ഡ്രൈവർമാർക്ക് നാറ്റ്പാക് ത്രിദ്വിന പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 12,13,14 തിയതികളിൽ നാറ്റ്പാകിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നതെന്ന് ട്രാഫിക് എഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി ഡിവിഷൻ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2779200

date