Skip to main content

ദേശീയ ചിത്രരചനാ മത്സരം ജനു: 22 ന്

 

 

 

കോഴിക്കോട്: ഇന്ത്യൻ ചൈൽഡ് വെൽഫെയർ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയചിത്രരചനാ മത്സരത്തിൻ്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ജനവരി 22 ശനി രാവിലെ പത്ത് മണിക്ക് കാരപ്പറമ്പ് ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഹാളിൽ ആരംഭിക്കും.5-9, 10-16 എന്നീ പ്രായപരിധിക്കാർക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് 5 -10,11-18 എന്നതാണ് പ്രായപരിധി.

കുട്ടികൾ നിശ്ചിത സമയത്ത് നേരിട്ടെത്തി ചിത്രരചനയിൽ പങ്കെടുക്കേണ്ടതാണ്. രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം .ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങൾ മത്സരത്തിന് മുമ്പ് നൽകും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി ലഭ്യമാക്കും. രചനക്കാവശ്യമായ ഉപകരണങ്ങൾ, ക്രയോൺ, വാട്ടർ കളർ, ഓയിൽ കളർ, പാസ്റ്റൽ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.

ജനന തീയതി തെളിയിക്കുന്ന രേഖ, നാല്പത് ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരണം. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് രചനകൾക്ക് പ്രശസ്തിപത്രം, മൊമൻ്റോ എന്നിവയും ദേശീയ തലത്തിൽ സമ്മാനിതരാവുന്നവർക്ക് ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, പ്രോത്സാഹന സമ്മാനം എന്നിവ ലഭിക്കും. ജില്ലാതലത്തിലെ ഓരോ ഗ്രൂപ്പിലെയും സമ്മാനാർഹമായ രചനകളാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനാവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്ന് സ്ക്കൂൾ അധികൃതരോടും രക്ഷിതാക്കളോടും ശിശുക്ഷേമ സമിതി അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446449280, 9446206527 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വി ടി സുരേഷ് അറിയിച്ചു.

date