Skip to main content

ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്*

 

 

വയനാട് ജില്ലയില്‍ ഇന്ന് (09.01.22) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.86 ആണ്.

 

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136315 ആയി. 134591 പേര്‍ രോഗമുക്തരായി. നിലവില്‍ 889 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 860 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 755 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.

പുതുതായി നിരീക്ഷണത്തിലായ 1123 പേര്‍ ഉള്‍പ്പെടെ ആകെ 8267 പേര്‍ നിലവില്‍ നിരീക്ഷണത്തി ലുണ്ട്. ജില്ലയില്‍ നിന്ന് 1111 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

 

 

*രോഗം സ്ഥിരീകരിച്ചവര്‍*

 

 പുൽപ്പള്ളി 19 , മുള്ളൻകൊല്ലി , ബത്തേരി 6 വീതം , കൽപ്പറ്റ 5 , മാനന്തവാടി , അമ്പലവയൽ , പൂതാടി 4 വീതം , പനമരം , കണിയാമ്പറ്റ , തിരുനെല്ലി 3 വീതം , എടവക , മുട്ടിൽ , മീനങ്ങാടി , മൂപ്പൈനാട് , പടിഞ്ഞാറത്തറ , തവിഞ്ഞാൽ 2 വീതം , നെന്മേനി , നൂൽപ്പുഴ , വെള്ളമുണ്ട ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.

ഇതിനുപുറമെ സൗദിയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും ,

മഹാരാഷ്ട്രയിൽ നിന്ന് വന്ന അമ്പലവയൽ , പുൽപ്പള്ളി സ്വദേശികൾക്കും കർണാടകയിൽ നിന്ന് വന്ന രണ്ട് കൽപ്പറ്റ സ്വദേശികൾക്കും ഒരു പുൽപ്പള്ളി സ്വദേശിക്കും , തമിഴ്നാട്ടിൽ നിന്ന് വന്ന മീനങ്ങാടി , ബത്തേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു .

date