Skip to main content

ദേശീയ സമ്മതിദായക ദിനാഘോഷം - വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് നവ വോട്ടര്‍മാരില്‍ അവബോധം വളര്‍ത്തുന്നതിന്  ഇന്‍ക്ലുസീവ്  ആന്‍ഡ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിങ്, ക്വിസ്   മത്സരം,  ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങള്‍ നടത്തി സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കുന്നു.

പീരുമേട്  നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍/ എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജനുവരി 12 ന് രാവിലെ 11 ന് താലൂക്ക് കാര്യാലയത്തില്‍ വച്ച് പോസ്റ്റര്‍ ഡിസൈനിങ് മത്സരവും സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡ്ഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 11ന് മരിയന്‍ കോളേജ് കുട്ടിക്കാനത്തു വച്ച് ക്വിസ് മത്സരവും ജനുവരി 15ന്  ഷോര്‍ട്ട് ഫിലിം മത്സരവും നടക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 8330044853 എന്ന നമ്പറില്‍ ബന്ധപ്പെടുക
 

date