Skip to main content

കർഷക കൂട്ടായ്മകൾക്ക് സൗജന്യനിരക്കിൽ വിപണന സൗകര്യം

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ രജിസ്റ്റർ ചെയ്ത കർഷകകൂട്ടായ്മകൾക്ക് കാർഷികോത്പന്നങ്ങളുടെ വിപണന സൗകര്യത്തിനായി സ്റ്റാളുകൾ (അഴിച്ചെടുക്കാനും ആവശ്യാനുസരണം പുനസ്ഥാപിക്കാനും സാധിക്കുന്നത്) ഉൾപ്പെടെയുളള സജ്ജീകരണങ്ങൾ നൽകുന്നതിനായി  അപേക്ഷ ക്ഷണിച്ചു. വിപണനരംഗത്ത് രണ്ടു വർഷത്തെയെങ്കിലും പ്രവർത്തനപരിചയവും നൂറിൽപരം അംഗങ്ങളുമുളള കർഷക കൂട്ടായ്മകൾക്കാണ് ആനൂകൂല്യത്തിന് അർഹത. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10% തുക ജില്ലാപഞ്ചായത്തിൽ മുൻകൂറായി അടക്കേണ്ടതാണ്.  അപേക്ഷാഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷിഅസിസ്റ്റന്റ ്എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലും ജില്ലാപഞ്ചായത്തിന്റെ വെബ്‌സൈറ്റായ www.lsgkerala.in/kannurലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം കൃഷിഓഫീസർ/ ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്റെ സാക്ഷ്യപത്രത്തോടൊപ്പം കൃഷിഅസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയം, പി.ഒ ചൊവ്വ, കണ്ണൂർ 670006 എന്ന വിലാസത്തിൽ ജനുവരി 22നകം സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് മേലെചൊവ്വയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9383472050, 9383472051,  9383472052

date