Skip to main content

മാലിന്യം തരം തിരിച്ച് കൈമാറാൻ ശീലിക്കണം:  രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ

മാലിന്യം തരംതിരിച്ച് നൽകുന ശീലം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ. കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വചിത്രപ്രദർശനത്തിന്റെ കണ്ണൂർ മണ്ഡലതല ഉദ്ഘാടനവും ബോധവൽക്കരണ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ശുചിത്വമിഷൻ നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും പ്രധാന്യമുള്ളതാണ് കളക്ടേഴ്‌സ് @ സ്‌കൂൾ എന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു.
മുണ്ടേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ശുചിത്വമിഷൻ അസി. കോർഡിനേറ്റർ കെ.ആർ. അജയകുമാർ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. ലത, വാർഡ് മെമ്പർ പി അഷ്‌റഫ്, പ്രിൻസിപ്പൽ മനോജ് കുമാർ, രക്ഷാകർതൃസമൃതി പ്രസിഡണ്ട് ആസിഫ്, പഞ്ചായത്ത് സെക്രട്ടറി കെ രാജൻ. വി.ഇ.ഒ സിമ, വിദ്യാർത്ഥി പ്രതിനിധി ശ്രീനന്ദ ശ്രീജിത് എന്നിവർ സംസാരിച്ചു.

date