Skip to main content

കോവിഡ് പ്രതിരോധം കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചു 

കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് എന്ന നിലയില്‍ നല്‍കുന്ന കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗികള്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് (പൊലീസ് , പഞ്ചായത്ത് , റവന്യു) ആദ്യഘട്ടത്തില്‍ കരുതല്‍ നല്‍കുന്നത്. രണ്ടുദിവസം വാക്‌സിന്‍ എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്. ആദ്യമെടുത്ത അതേ വാക്‌സിന്‍ വേണം സ്വീകരിക്കാന്‍. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ കരുതല്‍ ഡോസ് എടുക്കുന്നവര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മാത്രം ആരോഗ്യകേന്ദ്രങ്ങള്‍ എത്തണമെന്നും എല്ലാവരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
 

date