Skip to main content

സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺ ലൈൻ വില്പനയുടെയും ഉദ്ഘാടനം ഇന്ന്

സപ്ലൈകോ സെൽഫി മത്സരത്തിന്റെയും  ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഇന്ന് (ജനു.11) രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ.അനിൽ നിർവഹിക്കും. ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഓൺലൈൻ ഓർഡർ സ്വീകരിക്കും. മേയർ കുമാരി എസ്. ആര്യാ രാജേന്ദ്രൻ, ഡെ. മേയർ പി.കെ.രാജു, വാർഡ് കൗൺസിലർ ജാനകി അമ്മാൾ എന്നിവർ വിശിഷ്ട അതിഥികളാകും. സപ്ലൈകോ എം.ഡി. ഡോ.സഞ്ജീബ് കുമാർ പട് ജോഷി സ്വാഗതവും മേഖലാ മനേജർ വി.ജയപ്രകാശ് നന്ദിയും പറയും. ബ്രാൻഡഡ് ഉല്പന്നങ്ങൾക്ക് എം.ആർ.പി യിൽ നിന്ന് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സെൽഫി മത്സരം ജനുവരി 11 മുതൽ മാർച്ച് 31 വരെയാണ് നടക്കുക. സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ച് ശബരി ഉല്പന്നങ്ങളോടൊപ്പം സെൽഫി എടുത്ത് സപ്ലൈകോയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴി സെൽഷി അയച്ചുനൽകുകയും ചെയ്യുക. ഒന്നാം സമ്മാനം 5,000 രൂപ. രണ്ടാം സമ്മാനം 3,000രൂപ.
പി.എൻ.എക്സ്. 117/2022
 

date