Skip to main content

പോസ്റ്റർ ഡിസൈൻ മത്സരം ഇന്ന്

കോട്ടയം: ദേശീയ സമ്മതിദായക ദിനാചരണത്തിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പും ജില്ലാ ഇലക്ഷൻ വിഭാഗവും ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പോസ്റ്റർ ഡിസൈൻ മത്സരം ഇന്ന് (ജനുവരി 11) രാവിലെ 11ന് എം.ഡി. സെമിനാരി എച്ച്.എസ്. സ്‌കൂളിൽ നടക്കും. 'ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർ പോസ്റ്റർ തയാറാക്കുന്നതിനാവശ്യമായ ആർട്ട് പേപ്പറും അനുബന്ധ പെൻസിൽ, പേന, ബ്രഷുകൾ, കളറുകൾ എന്നിവയും കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സരസമയം. വിജയികൾക്ക് ജനുവരി 25നു നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

date