Skip to main content

അക്ഷയ ഊര്‍ജ്ജ അവാര്‍ഡിനുളള അപേക്ഷ തീയതി നീട്ടി 

അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുന്നതിനുളള തീയതി ജനുവരി  21 വരെ നീട്ടി. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.
    
2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിറ്ററിങ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല.  അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നല്‍കുന്നതാണ്. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡ് നോമിനേഷന്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതാണ്.

ദേശിയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28ന് അവാര്‍ഡ് വിതരണം ചെയ്യുന്നതാണ്. അപേക്ഷ ഫോറവും, മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം 695033  എന്ന വിലാസത്തില്‍ ജനുവരി 21 ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

date