Skip to main content

കോവിഡ് 19: ജില്ലയില്‍ 256 പേര്‍ക്ക് വൈറസ് ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.56 ശതമാനം

ജില്ലയില്‍ ഞായറാഴ്ച (ജനുവരി ഒന്‍പത് ) 256 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 6.56  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.  ആകെ 3901 സാമ്പിളുകളാണ് പരിശോധിച്ചത്. 245 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത അഞ്ച് കേസുകളുണ്ട്. ആറ് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

date