Skip to main content

തവനൂര്‍ മഹിള മന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്ക് വരണമാല്യം

വനിത ശിശുവകുപ്പിന്റെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍  മഹിള മന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്ക് വരണമാല്യം. പുറത്തൂര്‍ മാട്ടുമ്മല്‍ സ്വദേശി മഹേഷാണ് പ്രസീതയ്ക്ക് താലിചാര്‍ത്തിയത്. മഹിള മന്ദിരത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു  വിവാഹം. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജീവനക്കാരും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിനോടനുബന്ധിച്ച് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെയും പ്രസിദ്ധ സിനിമാ ഗായകന്‍ എടപ്പാള്‍ വിശ്വന്റെയും നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. സഹായ സഹകരണങ്ങള്‍ നല്‍കി വിവാഹം മംഗളമാക്കിയ എല്ലാവര്‍ക്കും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കൃതജ്ഞത അറിയിച്ചു.

date