Skip to main content

അർഹത നിർണ്ണയ പരീക്ഷ 24ന്

കേരളത്തിനകത്ത് വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/ തുടർപഠനം എന്നിവയ്ക്ക് വേണ്ടിയുള്ള അനുമതി ലഭ്യമാകുന്നതിന് നടത്തുന്ന അർഹത നിർണ്ണയ പരീക്ഷ 24ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിൽ നടത്തും.  പരീക്ഷാർത്ഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പൽ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ/ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം, അസൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണമെന്ന് കേരള നഴ്‌സസ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. സുലേഖ. എ.റ്റി അറിയിച്ചു.
പി.എൻ.എക്സ്. 126/2022

date