Skip to main content

ഇന്റേൺസ്; അപേക്ഷിക്കാം

കോട്ടയം: ജില്ലയിലെ വ്യവസായ വികസന ഏരിയ / പ്ലോട്ട്, ബഹുനില സമുച്ചയം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിന് എം.ബി.എ. യോഗ്യതയുള്ളവരെ ഇന്റേൺസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 25 നും 40 നും മധ്യേ. അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കും. അപേക്ഷ ഒരാഴ്ചയ്ക്കകം നൽകണം. ഫോൺ: 04812570042.

date