Skip to main content

റിപ്പബ്ലിക് ദിനാഘോഷം:ആലോചനാ യോഗം ചേർന്നു

കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ കോവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 26ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു

അഞ്ച് പ്ലാറ്റൂണുകൾ മാത്രമാണ് പരേഡിൽ അണിനിരക്കുക. സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എൻ.സി.സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് പാസ്റ്റ്, കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, കലാപരിപാടികൾ എന്നിവയും  ഉണ്ടായിരിക്കില്ല.    

സേനാംഗങ്ങളേയും ക്ഷണിതാക്കളേയും ഗ്രൗണ്ടിൽ  പ്രവേശിപ്പിക്കും മുൻപ് തെർമൽ സ്‌കാനിംഗിന് വിധേയരാക്കും. പ്രഥമ ശുശ്രൂഷാ സൗകര്യം, ഡോക്ടർമാരുടെ സേവനം, ആംബുലൻസ് എന്നിവ ഗ്രൗണ്ടിൽ ഏർപ്പെടുത്തും. കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ എ.ഡി.എം ജിനു പുന്നൂസ്, സബ് കളക്ടർ രാജിവ് കുമാർ ചൗധരി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ പങ്കെടുത്തു.
 

date