Skip to main content

ടാക്‌സി ഡ്രൈവറെ ആദരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തുന്നതിന് പൊലീസിന് യഥാസമയം വിവരം കൈമാറിയ മെഡിക്കല്‍ കോളേജ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവ്രര്‍ അലക്‌സ് സെബാസ്റ്റ്യനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിച്ചു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോട്ടയം ആര്‍.ടി.ഒ. പി.ആര്‍. സജീവ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. റ്റോജോ എം. തോമസ്, ജോയിന്റ് ആര്‍.ടി.ഒ. മാരായ ഡി. ജയരാജ്, കെ. ഷിബു എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് ടാക്‌സി സ്റ്റാന്‍ഡിലെ  ഡ്രൈവര്‍മാരും  ചടങ്ങിൽ പങ്കെടുത്തു.

date