Skip to main content

ധനസഹായ-പ്രളയദുരിതാശ്വാസ തുക വിതരണം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും

ജില്ലാതലത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍, മാതൃകഗ്രാമം പദ്ധതിയ്ക്ക് കീഴില്‍ പോത്തുവളര്‍ത്തല്‍, കറവയന്ത്രങ്ങളുടെ വിതരണം എന്നിവയ്ക്കായുള്ള ധനസഹായ വിതരണവും കര്‍ഷകര്‍ക്കുള്ള പ്രളയദുരിതാശ്വാസ തുക കൈമാറ്റവും ജനുവരി 14ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും. ആട് വളര്‍ത്തലിനായി 15 ലക്ഷം രൂപയുടെയും പോത്തുകുട്ടി വളര്‍ത്തലിനായി ആനക്കയം പഞ്ചായത്തിലെ 50 ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതവും കറവയന്ത്രം വാങ്ങുന്നതിനായി 10 ക്ഷീരകര്‍ഷകര്‍ക്ക് 25000 രൂപ വീതവുമാണ് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നല്‍കുന്നത്. ആട് വളര്‍ത്തല്‍ യൂണിറ്റിന് 280000 രൂപയാണ് ആകെ ചെലവ്. ഇതില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയാണ്.
പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തും കൂടും തകരുകയും ചെയ്തതില്‍ 141150 രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍  മൃഗസംരക്ഷണ
കണക്കാക്കിയിരിക്കുന്നത്. ഈ തുകയും ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കും. 2019ലെ കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയില്‍ കന്നുകാലികളുടെ എണ്ണത്തില്‍ 8.05 ശതമാനവും ആടുകളുടെ എണ്ണത്തില്‍ 27.37 ശതമാനവും കോഴി വര്‍ഗ്ഗങ്ങളില്‍ 87.33 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മൃഗസംരക്ഷണ വകുപ്പിന്റെ കൂടി നേട്ടമാണ്. ജനുവരി 14ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ കെ.പി.എ ശരീഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി സുരേഷ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.യു അബ്ദുല്‍ അസീസ്, ആതവനാട് എല്‍.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷാജന്‍ ജേക്കബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി ഉമ തുടങ്ങിയവര്‍ പങ്കെടുക്കും.

date