Skip to main content

സമ്മതിദായക ദിനാചരണം: പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടത്തി

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം മെഹറലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലാര്‍ക്ക് ടി.പി സജീഷ് അധ്യക്ഷനായി. ഹുസൂര്‍ ശിരസ്തദാര്‍ പി.ഒ സാദിഖ് സ്വാഗതം പറഞ്ഞു. 12-ാമത് ദേശീയ സമ്മതിദായ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഫോട്ടോ:ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈന്‍ മത്സരം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
 

date