Skip to main content

ദ്വിദിന 'പാസ്വേഡ് ' ക്യാമ്പിന് തുടക്കമായി

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് 'പാസ്വേഡ് 2022' ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ അബ്ദുല്‍ മജീദ് പറങ്ങോടത്ത് അധ്യക്ഷനായി. വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് പി അബൂബക്കര്‍ മാസ്റ്റര്‍, കണ്ണമംഗലം പഞ്ചായത്ത് അംഗം റൈഹാനത്ത് തയ്യില്‍, പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ കാപ്പന്‍, പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, ഡെപ്യൂട്ടി എച്ച്.എം സുജാ മാത്യൂ, സ്റ്റാഫ് സെക്രട്ടറി കുഞ്ഞഹമ്മദ് ഫാറുഖ്, കെ.പി രാജേഷ്, കെ മൊയ്തീന്‍, കെ മുസ്തഖീമുന്നിസ കോഡിനേറ്റര്‍ കെ സുഹൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോള്‍ സെറ്റിങ് ,ടൈം മാനേജ്‌മെന്റ് സെഷനുകള്‍ക്ക്  നസീറ യൂനുസ്,അഫ്‌സല്‍ എന്നീ ട്രൈനര്‍മാര്‍ നേത്യത്വം നല്‍കി.

ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസില്‍ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
 

date